എസ് എസ് എല്‍ സി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ

Posted on: March 11, 2021 11:24 pm | Last updated: March 12, 2021 at 8:44 am

തിരുവനന്തപുരം | ഏപ്രില്‍ എട്ടിലേക്ക് മാറ്റിവെച്ച എസ് എസ് എല്‍ സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷകള്‍ ഏപ്രില്‍ 29നും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഏപ്രില്‍ 30നുമാണ് അവസാനിക്കുന്നത്.

ഏപ്രില്‍ എട്ടിന് നടക്കുന്ന എസ് എസ് എല്‍ സി ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന് ഉച്ചക്ക് 1.40 മുതല്‍ 3.30 വരെയും ഒന്‍പതിന് നടക്കുന്ന മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ് പരീക്ഷ ഉച്ചക്ക് 2.40 മുതല്‍ 4.30 വരെയും നടക്കും. 12ന് നടക്കുന്ന ഇംഗ്ലീഷ് പരീക്ഷ ഉച്ചക്ക് 1.40 മുതല്‍ 4 .30 വരെയാണ്. 15ന് സോഷ്യല്‍ സയന്‍സ് രാവിലെ 9.40മുതല്‍ 12.30 വരെയാണ്. 19ന് നടക്കുന്ന ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 21ന് ഊര്‍ജതന്ത്രം, 23ന് ജീവശാസ്ത്രം എന്നീ പരീക്ഷകള്‍ രാവിലെ 9.40 മുതല്‍ 11.30 വരെ നടക്കും. 27ന് നടക്കുന്ന ഗണിതശാസ്ത്രം രാവിലെ 9.40 മുതല്‍ 12.30 വരെയാണ് 29നുള്ള രസതന്ത്രം പരീക്ഷ രാവിലെ 9.40 മുതല്‍ 11.30 വരെ നടക്കും.

റമസാന്‍ തുടങ്ങുന്നതിനു മുന്‍പ് ഏപ്രില്‍ എട്ട്, ഒമ്പത്,12 തിയതികളില്‍ ഉച്ചക്ക് 1.40 മുതല്‍ 3.30 വരെയാണ് പരീക്ഷ.