Connect with us

National

മാര്‍ച്ച് 26ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മാര്‍ച്ച് 26ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിമയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിവരുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ബന്ദാചരണം.

കര്‍ഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ബന്ദിലൂടെ കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

2020 ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.