Connect with us

Business

രാജ്യത്തെ ഓണ്‍ലൈന്‍ വിപണി 2024ല്‍ 84 ശതമാനം വളരും

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ ഇ- വാണിജ്യ വിപണി 2024 ആകുമ്പോഴേക്കും 84 ശതമാനം വളരുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 111 ബില്യന്‍ ഡോളര്‍ ആകുമെന്നാണ് കണക്കുകൂട്ടുന്നത്. ഫിസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കൊവിഡ് കാരണം രാജ്യത്ത് ഓണ്‍ലൈന്‍ വിപണിയില്‍ വലിയ വളര്‍ച്ചയാണുണ്ടായത്. ഉപഭോക്താക്കള്‍ വന്‍തോതില്‍ ഓണ്‍ലൈന്‍ വാങ്ങലിലേക്ക് തിരിഞ്ഞു. ഇതിനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

2020ല്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ വിപണിയുടെ മൂല്യം 60 ബില്യന്‍ ഡോളര്‍ ആയിരുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 21 ശതമാനം എന്ന തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ വാലറ്റ് (40 ശതമാനം), ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ (15 ശതമാനം) എന്നീ മാര്‍ഗങ്ങളിലൂടെയാണ് പ്രധാനമായും ഓണ്‍ലൈന്‍ ഇടപാട് ഉപഭോക്താക്കള്‍ നടത്തുന്നത്.