Kerala
ഏഴ് ലക്ഷത്തിന്റെ കുഴല്‍പണവുമായി ഒരാള്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട് | വിതരണത്തിന് കൊണ്ടുപോവുകയായിരുന്ന ഏഴ് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍. കൊടുവളളി ആവിലോറ കിഴക്കേനച്ചിപൊയില്‍ മനാസ് എന്ന മജീദി(51) നെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കൊടുവള്ളിയില്‍ നിന്നും അടിവാരം, താമരശേരി പ്രദേശങ്ങളില്‍ പണം വിതരണത്തിനായി പോവുകയായിരുന്ന മജീദിനെ ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെ ചുങ്കം പെട്രോള്‍ ബങ്കിന് അടുത്ത് വെച്ചാണ് പിടികൂടിയത്. മുന്‍പ് ഇയാളുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് എടുത്തിരുന്നതായും പോലീസ് പറഞ്ഞു.
---- facebook comment plugin here -----