Kerala
രാജി പിന്‍വലിച്ചിട്ടില്ല; നിലപാട് 12ന് അറിയിക്കും- വിജയന്‍ തോമസ്

തിരുവനന്തപുരം | സംസ്ഥാനത്ത് കോണ്‍ഗ്രസ് ജാതി രാഷ്്ട്രീയം കളിക്കുകയാണെന്ന് വിജയന്‍ തോമസ്. സ്ഥാനാര്‍ഥി പരിഗണനയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ലത്തീന്‍ കത്തോലിക്കകാരന്‍ അയുതുകൊണ്ടാണ്ടെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ച് വിജയന്‍ തോമസ് പറഞ്ഞു.
പാര്‍ട്ടിയിലെ തന്റെ സ്ഥാനാങ്ങള്‍ രാജിവെച്ചത് പിന്‍വലിച്ചിട്ടില്ല. ഇത്തരം ആവശ്യങ്ങള്‍ പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ല. ഈ മാസം 12ന് താന്‍ നിലപാട് വ്യക്തമാക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ തീരുമാനങ്ങളെല്ലാം ഉറച്ചതാണ്. അതില്‍ ഒരു മാറ്റവുമില്ലെന്നും വിജയന്‍ തോമസ് പറഞ്ഞു.
രമേശ് ചെന്നിത്തല കൃത്യമായി എഴുതിക്കൊണ്ടുവന്ന് പരാധികള്‍ ഉന്നയിക്കുക അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍. ജനകീയ അംഗീകാരമുള്ളവരാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും വിജയന്‍ തോമസ് പറഞ്ഞു.