Kerala
ലാവ്‌ലിന്‍ കേസിലും ഇ ഡി ഇടപെടല്‍; നടപടി 2006ലെ പരാതിയില്‍

കൊച്ചി | എസ് എന്‍ സി ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇടപെടുന്നു. കേസുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനമുണ്ടായി എന്നാണ് പരാതി.2006ല്‍ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാല്‍ നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
മുന്‍ മന്ത്രി എം എ ബേബി, ധനമന്ത്രി ഡോ. തോമസ് ഐസക് എന്നിവര്‍ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദന പരാതിയുണ്ട്. നാളെ തെളിവുകളുമായി ഹാജരാകാന്‍ ഇ ഡി നന്ദകുമാറിനോട് ആവശ്യപ്പെട്ടു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനാണ് നന്ദകുമാര്‍ പരാതി നല്‍കിയിരുന്നത്. കിഫ്ബി വിഷയത്തിൽ ഇ ഡിയും സംസ്ഥാന സർക്കാറും പോർമുഖം തുറന്ന പശ്ചാത്തലത്തിലാണ് ലാവ്ലിനിലെ ഇടപെടൽ.
---- facebook comment plugin here -----