Connect with us

National

രണ്ടിലക്കായി സുപ്രീം കോടതിയിലെത്തി ജോസഫ്

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പി ജെ ജോസഫ് വിഭാഗം. രണ്ടില ചിഹ്നവും പാര്‍ട്ടി പേരും ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ ചോദ്യ ചെയ്താണ് ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസാണ് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നന്നത്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ അപ്പീല്‍ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

 

Latest