Connect with us

Kerala

ദിവസങ്ങൾക്ക് മുമ്പ് ബി ജെ പിയിലെത്തിയ ഇ ശ്രീധരൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ; ശോഭാ സുരേന്ദ്രൻ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നേതൃത്വത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെ ഒഴിവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബി ജെ പി. ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ ചേർന്ന ഇ ശ്രീധരനും എ പി അബ്ദുല്ലക്കുട്ടിയും അടക്കമുള്ളവർ സമിതിയിൽ ഇടം പിടിച്ചപ്പോഴാണ് ഈ അവഗണന.

ഇത് പാർട്ടിയിൽ പുതിയ പോർമുഖം തുറക്കുമെന്ന് ഉറപ്പാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഏതാനും വേദികളിൽ ശോഭാ സുരേന്ദ്രൻ പങ്കെടുത്തിരുന്നു. എന്നാൽ, വേദികളിലെ പ്രസംഗങ്ങളിൽ മുസ്ലിം ലീഗിനെ എൻ ഡി എയിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. സുരേന്ദ്രൻ തന്നെ ശോഭയെ തള്ളുകയും ചെയ്തു.

തന്നെ നിരന്തരം അവഗണിക്കുന്നതായി ശോഭാ സുരേന്ദ്രൻ നേരത്തേ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അവർ രംഗത്തുനിന്ന് വിട്ടുനിന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം പോലും അവർ ബഹിഷ്കരിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്.

Latest