Connect with us

Covid19

രാജ്യത്തെ അടുത്ത ഘട്ട കൊവിഡ് വ്യാപനം പ്രാദേശികതലത്തിലെന്ന് വിദഗ്ധര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ അടുത്ത ഘട്ട കൊവിഡ്- 19 വ്യാപനം പ്രാദേശികതലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് വിദഗ്ധര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും മരണ നിരക്കും കുറഞ്ഞത് ഇതിലേക്കാണ് സൂചന നല്‍കുന്നത്. അതേസമയം ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ചില സംസ്ഥാനങ്ങളില്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വലിയ പ്രശ്‌നമാകാന്‍ ഇടയില്ല. 135 കോടി ജനസംഖ്യയും പരിമിത ആരോഗ്യ സംവിധാനങ്ങളുമുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് അനുകൂല ഘടകമാണ്. അതിനാല്‍, ദേശീയ ലോക്ക്ഡൗണില്ലാതെ വിപണി നിലനിര്‍ത്താന്‍ സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചത് ഇന്ത്യയിലാണ്. രാജ്യത്ത് 1.1 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും 30 കോടി പേര്‍ക്ക് പിടിപെട്ടിരിക്കാമെന്നാണ് നിഗമനം. പലരിലും ലക്ഷണങ്ങള്‍ പ്രകടമാകാതെ കൊവിഡ് വന്നുപോയിരിക്കാമെന്നതാണ് ഇതിന് കാരണം.

Latest