Connect with us

Saudi Arabia

സഊദിയിലെ അമേരിക്കന്‍ എംബസിയില്‍ വിസാ സേവനങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

റിയാദ് /ദമാം | സഊദിയിലെ അമേരിക്കന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ വിസാ സേവനങ്ങള്‍ ആരംഭിച്ചതായി അമേരിക്കന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു

റിയാദിലെ എംബസിയിയും ദമാം ദഹ്റാനിലെയും കോണ്‍സുലേറ്റ് ജനറലുകളിലുമായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക . ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കും സേവനങ്ങള്‍ ലഭ്യമാവുകയെന്നും, ആദ്യ ഘട്ടത്തില്‍ യുഎസ് പൗരന്മാര്‍ , വിദ്യാര്‍ത്ഥികള്‍ ,അടിയന്തര വിസകള്‍ എന്നീ സേവനങ്ങളാണ് ലഭ്യമാവുകയെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു