Connect with us

National

ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണ കമ്പനികളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ അടക്കമുള്ളവ വന്‍തോതില്‍ നിര്‍മിക്കുന്ന ഇന്ത്യൻ കമ്പനികളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചകളിലാണ് രണ്ട് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ ഐ ടി സംവിധാനത്തെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചത്. സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ അറിയിച്ചതാണ് ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവക്ക് നേരെയാണ് ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണമുണ്ടായത്. ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെയായിരുന്നു ഇത്. സ്‌റ്റോണ്‍ പാണ്ട, എ പി ടി 10 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കര്‍ സംഘമാണ് ആക്രമണം നടത്തിയത്.

ഇരുകമ്പനികളുടെയും ഐ ടി സംവിധാനത്തിലെ പഴുതുകള്‍ കണ്ടെത്തിയാണ് ആക്രമിച്ചത്. ലോകത്തെ 60 ശതമാനത്തിലധികം വാക്‌സിനുകള്‍ നിര്‍മിക്കുന്നത് ഇന്ത്യയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കേന്ദ്രമാണ് സിറം.