National
തങ്ങളുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ പപ്പു മീന്‍ പിടിച്ചു നടക്കുകയാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി മന്ത്രി
ഭോപ്പാല്‍ | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസശരങ്ങളുമാ്യി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര.
നരേന്ദ്ര മോദി തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്നാഥ് സിംഗ് കേരളത്തിലും പ്രചാരണം നടത്തുന്നു. എന്നാല്‍ പപ്പു മീന്‍ പിടിച്ചുനടക്കുകയാണ്. പിന്നീട് അവര്‍ ഇവിടെ അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരികയും ചെയ്യും – ഇതായിരുന്നു നരോത്തം മിശ്രയുടെ വാക്കുകള്‍.
കേരള സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കുകയും കടലില്‍ നീന്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മിശ്രയുടെ പരിഹാസം







