Connect with us

Kerala

ആര്‍ എസ് എസിന്റെ ജാതി വിവേചനം: മുന്‍ താലൂക്ക് ശാരീരിക് അടക്കം 22 പേർ സി പി എമ്മിലേക്ക്

Published

|

Last Updated

ആര്‍ എസ് എസ് ബന്ധമുപേക്ഷിച്ച് സി പി എമ്മിലെത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു

മല്ലപ്പള്ളി | ആര്‍ എസ് എസിലെ ജാതി വിവേചനത്തിലും ജനാധിപത്യ ധ്വംസനത്തിലും മടുത്ത് 22 പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നു.  ആര്‍ എസ് എസ് മുന്‍ താലൂക്ക് ശാരീരിക് പ്രമുഖ് എം കെ സന്തോഷ് കുമാര്‍, യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ബിനില്‍, മഹിളാ മോര്‍ച്ചാ നേതാവും മുന്‍ ബ്ലോക്ക് സ്ഥാനാര്‍ഥിയുമായ ദീപ അജി, മുഖ്യശിക്ഷക് വിഷ്ണു, യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി പി എമ്മിലെത്തിയത്.

ആര്‍ എസ് എസ് ബന്ധമുപേക്ഷിച്ച് സി പി എമ്മിലെത്തിയ പ്രവര്‍ത്തകരെ സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച് സ്വീകരിച്ചു. ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമപദ്ധതികളെ പിന്തുണച്ച് നിരവധിയാളുകള്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉപേക്ഷിച്ച് സി പി എമ്മിന്റെ ഭാഗമാവുകയാണെന്ന് ഉദയഭാനു പറഞ്ഞു.

യോഗത്തില്‍ ഡോ. ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. എം ഫിലിപ്പ് കോശി, കെ കെ സുകുമാരന്‍, സണ്ണി ജോണ്‍സണ്‍, ജോര്‍ജ്കുട്ടി പരിയാരം, കെ പി രാധാകൃഷ്ണന്‍, ഷിനു കുര്യന്‍, ആല്‍ഫിന്‍ ഡാനി സംസാരിച്ചു.

Latest