Connect with us

Ongoing News

ആറ് വിക്കറ്റുമായി അക്ഷര്‍; ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്ത്

Published

|

Last Updated

അഹമ്മദാബാദ് | മൊട്ടേറ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 48.4 ഓവറില്‍ 112 റണ്‍സിന് സന്ദര്‍ശകര്‍ ഓള്‍ഔട്ടായി. ആറ് വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.

ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. ഇശാന്ത് ശര്‍മയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ സാക് ക്രോളിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്രോളി 53 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജോ റൂട്ട് 17 റണ്‍സ് മാത്രമാണെടുത്തത്. ഡോം സിബ്ലി, ജോനി ബെയര്‍സ്‌റ്റോ, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ സംപൂജ്യരായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ക്രീസിലുള്ളത്. ഒരു ഓവര്‍ പിന്നിട്ടപ്പോള്‍ റണ്‍സൊന്നുമെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

Latest