Connect with us

Ongoing News

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയെ തകര്‍ത്ത് കേരളം

Published

|

Last Updated

ബെംഗളൂരു | വിജയ് ഹസാരെ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ റെയില്‍വേയ്‌സിനെ ഏഴ് റൺസിന് തോല്‍പ്പിച്ച് കേരളം. കേരളത്തിന്റെ രണ്ടാം വിജയമാണിത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എന്ന കേരളത്തിന്റെ സ്‌കോറിനെതിരെ ബാറ്റേന്തിയ റെയില്‍വേയ്‌സിന്റെ ഇന്നിംഗ്‌സ് 49.4 ഓവറില്‍ 344 റണ്‍സില്‍ ഒതുങ്ങി.

റോബിന്‍ ഉത്തപ്പ (100), വിഷ്ണു വിനോദ് (107) എന്നിവരുടെ സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു സാംസണ്‍ 29 ബോളില്‍ 61 റണ്‍സ് നേടി. പുറത്താകാതെ 46 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദ് ആണ് ഇവര്‍ക്ക് പിന്നാലെ കേരള നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ഒരു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

റെയില്‍വേയ്‌സിന് വേണ്ടി ടി പ്രദീപ്, കര്‍ണ് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അമിത് മിശ്ര, ശിവം ചൗധരി എന്നിവര്‍ ഒന്നുവീതം വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ റെയില്‍വേയ്‌സിന് വേണ്ടി മൃണാള്‍ ദേവ്ധര്‍ 79ഉം അരിന്ദം ഘോഷ് 64ഉം സൗരഭ് സിംഗ് 50ഉം ഹര്‍ഷ് ത്യാഗി 58ഉം റണ്‍സ് നേടി. കേരള നിരയില്‍ ബോള്‍ ചെയ്തവരെല്ലാം വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റ് നേടിയ എം ഡി നിധീഷ് ആണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. എന്നാല്‍ 9.4 ഓവറില്‍ 83 റണ്‍സാണ് നിധീഷ് വിട്ടുകൊടുത്തത്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ശ്രീശാന്ത് റെയില്‍വേയ്‌സിനെതിരെ രണ്ട് വിക്കറ്റ് നേടി. ബേസില്‍, സച്ചിന്‍ ബേബി എന്നിവരും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്‌സേന ഒരു വിക്കറ്റ് സ്വന്തമാക്കി. ഇതോടെ കേരളത്തിന് 12 പോയിന്റായി.

---- facebook comment plugin here -----