Kerala
കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി

കൊല്ലം | മത്സ്യത്തൊഴിലാളികളുമായി ഇന്ന് നടത്തുന്നസംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുലിന്റെ കടല്‍ യാത്ര.
പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ നേട്ടമാക്കുകയെന്ന ഉദ്ദേശം കൂടിയുണ്ട് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദര്‍ശനത്തിന്
---- facebook comment plugin here -----