Connect with us

National

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 134 പേരെ മരിച്ചതായി കണക്കാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലെ ചമോലിയില്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കാണാതായ 134 പേര്‍ മരിച്ചതായി കണക്കാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. അപകടം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും ഇവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.

204 പേര്‍ അപകടത്തില്‍പ്പെട്ടതായാണ് ഔദ്യോഗിക കണക്കെങ്കിലും 70 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.തപോവനില്‍ എന്‍ടിപിസി വൈദ്യുത പ്ലാന്റിനോടു ചേര്‍ന്നുള്ള തുരങ്കത്തിലും റേനി ഗ്രാമത്തിലും പ്രതിരോധ സേനകളും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും തിരച്ചില്‍ തുടരുകയാണ്.