Connect with us

Health

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളിലെ ഹൃദയ പ്രശ്‌നം

Published

|

Last Updated

കൊവിഡ്- 19 തീവ്രമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരില്‍ ഹൃദയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി പഠനം. ട്രോപോനിന്‍ എന്ന പ്രോട്ടീന്റെ അളവ് വന്‍തോതില്‍ കൂടിയതായും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഒരു മാസത്തിന് ശേഷം നടത്തിയ എം ആര്‍ ഐ സ്‌കാനിംഗിലാണ് ഹൃദയത്തില്‍ സംഭവിച്ച പരുക്കുകള്‍ ഡോക്ടര്‍മാര്‍ക്ക് കാണാനായത്.

ഹൃദയ പേശികളിലെ പുകച്ചില്‍, ഹൃദയ കോശങ്ങളുടെ നാശം അല്ലെങ്കില്‍ പോറല്‍, ഹൃദയത്തിലേക്കുള്ള രക്തവിതരണം നിയന്ത്രിക്കപ്പെടല്‍ എന്നിവയാണ് ഇത്തരം രോഗികളില്‍ കണ്ടത്. ചിലരില്‍ ഈ മൂന്ന് പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ലണ്ടനിലെ ആറ് പ്രധാന ആശുപത്രികളില്‍ നിന്നുള്ള 148 രോഗികളെയാണ് പഠന വിധേയമാക്കിയത്.

ട്രോപോനിന്‍ പ്രോട്ടീന്‍ അളവ് കൂടുന്നത് തന്നെ ഹൃദയത്തിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്. ഹൃദയ പേശികള്‍ക്ക് ക്ഷതമേല്‍ക്കുമ്പോഴാണ് രക്തത്തിലേക്ക് ട്രോപോനിന്‍ എത്തുന്നത്. ഇങ്ങനെ ട്രോപോനിന്‍ തോത് കൂടുന്നത് കാരണം രക്തധമനികള്‍ തടസ്സപ്പെടുകയോ ഹൃദയത്തില്‍ പുകച്ചിലുണ്ടാകുകയോ ചെയ്യുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.