Connect with us

Covid19

കൊവിഡ് വ്യാപനം തടയാന്‍ സഹായിക്കുന്ന ഘടകങ്ങളിലേക്ക് വെളിച്ചം വീശി ഗവേഷകര്‍

Published

|

Last Updated

ബീജിംഗ് | വാക്‌സിനേഷനും കര്‍ശനമായ ശാരീരിക അകലം പാലിക്കലും സംയോജിപ്പിച്ച് കൊവിഡ്- 19 തടഞ്ഞുനിര്‍ത്താമെന്ന പഠനവുമായി ഗവേഷകര്‍. ഇതിലൂടെ ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താതെ തന്നെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകും. നാച്വര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ജിയോലൊക്കേഷന്‍ ഡാറ്റയും പകര്‍ച്ചവ്യാധി, കൊറോണവൈറസ് കേസ് ഡാറ്റയും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ചൈനയില്‍ നിന്നുള്ള ഡാറ്റകള്‍ ഉപയോഗിച്ചായിരുന്നു പഠനം. വാക്‌സിനേഷനും ശാരീരിക അകലം പാലിക്കലും ഉണ്ടാക്കുന്ന ഫലം വിശകലനം ചെയ്യുകയായിരുന്നു ലക്ഷ്യം.

ഹോംഗ്‌കോംഗിലെ ചൈനീസ് യൂനിവേഴ്‌സിറ്റി, യു കെയിലെ സൗത്താംപ്ടണ്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ജനസാന്ദ്രത, വാക്‌സിന്‍ ലഭ്യത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ശാരീരിക അകലം പാലിക്കല്‍ ക്രമപ്പെടുത്തേണ്ടതുണ്ട്. ഇതിലൂടെ കൊവിഡിന്റെ ആവര്‍ത്തിച്ചുള്ള തരംഗം ഒഴിവാക്കാനാകും.

Latest