Connect with us

National

പുതുച്ചേരിയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു

Published

|

Last Updated

പുതുച്ചേരി | പുതുച്ചേരിയില്‍ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എ കൂടി രാജിവച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ ലക്ഷ്മിനാരായണന്‍ ആണ് ഇന്ന് രാജിവെച്ചത്. നാളെയാണ് പുതുച്ചേരി സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസില്‍നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍.

ഇതോടെ കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണ് ഉള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുടമടക്കം 13 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.

പ്രതിപക്ഷത്ത് ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ എന്നിവര്‍ക്കായി 11 എംഎല്‍എമാരുണ്ട്. കൂടാതെ ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എന്‍ഡിഎക്ക് 14 പേരുടെ അംഗബലമാണുള്ളത്.

---- facebook comment plugin here -----

Latest