Connect with us

Kozhikode

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാരപ്പറമ്പ് സ്‌കൂളിന് സ്‌പോര്‍ട്‌സ് സാമഗ്രികള്‍ കൈമാറി

Published

|

Last Updated

കോഴിക്കോട് | കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ സ്‌പോര്‍സ് സാമഗ്രികള്‍ കൈമാറി. എടുത്തുമാറ്റാവുന്ന വോളിബോള്‍, ബാഡ്മിന്റണ്‍ പോസ്റ്റുകള്‍ അടക്കമുള്ളവയാണ് എ പ്രദീപ് കുമാര്‍ എം എല്‍ എക്ക് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ കൈമാറിയത്.

പി ടി എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍ അധ്യക്ഷനായി. പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ കെ പി മനോജ്, കൗണ്‍സിലര്‍ ശിവപ്രസാദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ ജെ മത്തായി, കെ പി സലീം, കെ സലീം, നസീമ, ഹെഡ്മിസ്ട്രസ് ഷാദിയ ബാനു സംബന്ധിച്ചു.

Latest