Connect with us

Ongoing News

ഒഡീഷയെ തകര്‍ത്ത് ഗോവ; വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Published

|

Last Updated

ഫത്തോര്‍ഡ | ഐ എസ് എല്ലില്‍ ഒഡീഷ എഫ് സിയെ തകര്‍ത്ത് എഫ് സി ഗോവ. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം. ഇതോടെ ഗോവ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 18 ാം മിനുട്ടില്‍ ആല്‍ബര്‍ട്ടോ നൊഗുവേരയിലൂടെ ഗോവ മുന്നിലെത്തി. ഇവാന്‍ ഗോണ്‍സാലസിന്റെ ക്രോസില്‍ തലവച്ചാണ് നൊഗുവേര ഗോള്‍ നേടിയത്.

26 ാം മിനുട്ടില്‍ ജോര്‍ജ് ഓട്ടിസ് ലീഡ് ഉയര്‍ത്തി (2-0). ഗോവയുടെ രണ്ടാം ഗോള്‍ പിറന്ന് അധികം വൈകും മുമ്പ് ഒഡീഷ ഒരു ഗോള്‍ മടക്കി (2-1). ഇവാന്‍ ഗോണ്‍സാലസ് ഗോവയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി (3-1).

---- facebook comment plugin here -----

Latest