Connect with us

National

ദിഷ രവിയുടെ അറസ്റ്റ്; എഫ് ഐ ആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടല്‍. പോലീസ് തയാറാക്കിയ എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കണം, ദിഷയെ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടാത്തതിന്റെ കാരണം വിശദീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസയച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ തേടിയിട്ടുള്ളത്. രാജ്യത്ത് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെയുടെ ട്വീറ്റാണ് ദിഷക്കെതിരെ കേസെടുത്തതിന് പിന്നില്‍.

കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. ടൂള്‍ കിറ്റിന് പിന്നില്‍ ഖലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്ര സര്‍ക്കാരും പോലീസും ആരോപിക്കുന്നത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ടൂള്‍ കിറ്റിലൂടെ നടത്തിയതെന്ന് കേന്ദ്രം പറയുന്നു.