Connect with us

Kerala

കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സര്‍ക്കാര്‍. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

ആര്‍ടിപിസിആര്‍ പരിശോധനക്ക് പലരും തയാറാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആദ്യം തന്നെ രണ്ട് സാംപിള്‍ ശേഖരിക്കണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍തന്നെ രണ്ടാം സാംപിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു