Connect with us

International

ലോകത്തെ കൊവിഡ് മരണം 24.10 ലക്ഷത്തിന് മുകളില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെങ്കിലും ലോകത്തെ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. 24 മണിക്കൂറിനിടെ രണ്ടര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ പത്ത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനാല് ലക്ഷം പിന്നിട്ടു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 4.97 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ 1,09,16,172 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.55 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 98 ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.2.39 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

 

 

Latest