Connect with us

National

വിവാദ പോക്‌സോ വിധി: മഹാരാഷ്ട്ര ജഡ്ജിയുടെ കാലാവധി വെട്ടിക്കുറച്ചു

Published

|

Last Updated

മുംബൈ | പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുടെ കാലാവധി വെട്ടിക്കുറച്ചു. അഡീഷനല്‍ ജഡ്ജി എന്ന നിലയിലുള്ള കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് കുറച്ചത്. സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ കാലാവധി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അഡീഷനല്‍ ജഡ്ജി എന്ന നിലയിലുള്ള കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. പുതിയ കാലാവധി ഇന്ന് ആരംഭിച്ചു. പുഷ്പയുടെ ബോംബെ ഹൈക്കോടതി ജഡ്ജി എന്ന സ്ഥിരപദവി സുപ്രീം കോടതി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

ഇവര്‍ പുറപ്പെടുവിച്ച രണ്ട് വിവാദ വിധി കാരണമാണ് ഈ തീരുമാനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടം വസ്ത്രത്തിന്റെ മുകളില്‍ കൂടി സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഇവരുടെ വിവാദ വിധി. തൊലി തമ്മില്‍ തൊട്ടിട്ടില്ലാത്തതിനാലാണ് പീഡനമായി കാണാനാകാത്തതെന്നും വിധിന്യായത്തിലുണ്ടായിരുന്നു.

Latest