Connect with us

National

ഉത്തരാഖണ്ഡ് ദുരന്തം: 34 മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. പ്രതികൂല കാലാസ്ഥയില്‍ ഏറെ ദുഷ്‌കരമായാണ് തിരച്ചില്‍ നടക്കുന്നതെന്ന് ദുരന്തരനിവാരണ സേന അറിയിച്ചു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 200 ഓളം പേരെ കണ്ടെത്താനുണ്ട്. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് തിരച്ചില്‍ നടത്തുന്ന ഡി ആര്‍ ഡി ഒ സംഘം പറയുന്നത്. ഇവിടം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തപോവന്‍, ഋഷി ഗംഗ വൈദ്യുതി പദ്ധതി പ്രദേശം എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ സേനാംഗങ്ങളെ തിരച്ചിലിനായി വിന്യസിക്കും. ഇന്നലെ റെയ്നി ഗ്രാമത്തിലെ ഋഷി ഗംഗ വൈദ്യുതി പദ്ധതി മേഖലയില്‍ നിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചമോലി, നന്ദപ്രയാഗ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തി.

 

 

Latest