Connect with us

Kerala

നാളത്തെ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍. അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ നാളെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കിയാല്‍ അത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്ക് എതിരെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പി മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000-ആയി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
പണിമുടക്കുന്ന ദിവസത്തെ ശമ്പളം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍നിന്നും പിടിക്കാന്‍ നിര്‍ദേശമുണ്ട്. ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള യാതൊരുവിധത്തിലുള്ള അവധിയും അനുവദിക്കില്ല. പണിമുടക്കുന്ന താത്കാലിക ജീവനക്കാരെ പിരിച്ച് വിടും. പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ത്ത് ജോലിക്ക് എത്താനും സൗകര്യമൊരുക്കും.