സ്വര്‍ണ വിലയില്‍ വര്‍ധന; പവന് കൂടിയത് 240 രൂപ

Posted on: February 6, 2021 10:41 am | Last updated: February 6, 2021 at 12:56 pm

കൊച്ചി  | സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനമുണ്ടായ ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് വില വര്‍ധനയുണ്ടാകുന്നത്.

35,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറക്കുമതി തീരുവ കുറച്ച ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്