പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കും:എം ആര്‍ രാംദാസ്

Posted on: February 6, 2021 8:13 am | Last updated: February 6, 2021 at 12:56 pm

തൃശൂര്‍  | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് മുന്‍ കെപിസിസി സെക്രട്ടറി എം ആര്‍ രാംദാസ്. കൊലപാതകേസില്‍ കോടതി വെറുതേ വിട്ടിട്ടും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നില്ലെന്നും ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ മൂലമാണ് താന്‍ കേസില്‍ പ്രതിയായതെന്നും രാംദാസ് പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. ശിക്ഷ അനുഭവിച്ചവരും, കുറ്റാരോപിതരുമായ പല നേതാക്കളും പാര്‍ട്ടിയില്‍ സജീവമായുണ്ട്. നീതി ലഭിക്കാത്തപക്ഷം തന്നെ കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും രാംദാസ് മുന്നറിയിപ്പ് നല്‍കി.

2020 ജൂലൈയിലാണ് തൃശ്ശൂര്‍ അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതക കേസില്‍ നിന്നും എം ആര്‍ രാംദാസിനെ കോടതി കുറ്റവിമുക്തനാക്കിയത്.