സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബേങ്ക് ഇന്ന് ഉദ്ഘാടനം ചെയ്യും

Posted on: February 5, 2021 9:30 am | Last updated: February 5, 2021 at 3:38 pm

കൊച്ചി | സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബേങ്ക് ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. നെക്ടര്‍ ഓഫ് ലൈഫ് എന്നാണ് മുലപ്പാല്‍ ബേങ്കിന്റെ പേര്. ശേഖരിക്കുന്ന മുലപ്പാല്‍ ആറുമാസം വരെ സൂക്ഷിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

ജനറല്‍ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കും.