Connect with us

Kerala

മന്ത്രി കെ കെ ശൈലജയുടെ പരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വന്‍ ജനക്കൂട്ടം

Published

|

Last Updated

കണ്ണൂര്‍  | ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ ജനക്കൂട്ടം. കണ്ണൂര്‍ തളിപ്പറമ്പിലെ അദാലത്തിലാണ് ജനങ്ങള്‍ തിങ്ങിനിറഞ്ഞത്. . അദാലത്തില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ പരാതി പരിഹരിക്കാനാണ് ഇന്ന് അദാലത്ത് സംഘടിപ്പിച്ചത്. രാവിലെ മുതല്‍ തന്നെ വലിയ ജനക്കൂട്ടമാണ് അദാലത്തിനെത്തിയത്.കഴിഞ്ഞ ദിവസം കണ്ണൂരിലും ഇരിട്ടിയിലും നടന്ന അദാലത്തുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു