ഇരട്ട ക്യാമറ, 4,000 എം എ എച്ച് ബാറ്ററി; പുതിയ മോഡലുമായി നോക്കിയ

Posted on: February 3, 2021 5:40 pm | Last updated: February 3, 2021 at 5:40 pm

ന്യൂയോര്‍ക്ക് | നോക്കിയ 1.4 വിപണിയിലിറങ്ങി. നോക്കിയ 1.3 വിപണിയിലെത്തി ഒരു വര്‍ഷത്തോളമാകുമ്പോഴാണ് പുതിയ മോഡല്‍ ഇറങ്ങുന്നത്. റിയര്‍ ക്യാമറ, 4,000 എം എ എച്ച് ബാറ്ററി, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പ്രോഗ്രാം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

1ജിബി+ 16ജിബി വകഭേദത്തിന് 99 ഡോളര്‍ (7200 രൂപ) ആണ് വില. 1ജിബി+ 32ജിബി, 3ജിബി+ 64ജിബി വകഭേദങ്ങള്‍ കൂടിയുണ്ട്. ഇവയുടെ വില പുറത്തുവിട്ടിട്ടില്ല.

പിന്‍വശത്തെ ഇരട്ട ക്യാമറകളില്‍ 8 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്.

ALSO READ  സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ 5ജി കരുത്തോടെ ഇന്ത്യന്‍ വിപണിയില്‍