Connect with us

Kerala

കുറ്റിപ്പുറത്ത് വിദ്യാര്‍ഥി ഭാരതപ്പുഴില്‍ മുങ്ങി മരിച്ചു

Published

|

Last Updated

മലപ്പുറം | കുറ്റിപ്പുറം രാങ്ങാട്ടൂരില്‍ ഭാരതപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കില്‍ അല്‍താഫ് (20)ആണ് മരിച്ചത്.

മാതാവിന്റെ വീടായ രാങ്ങാട്ടൂരില്‍ എത്തിയതായിരുന്നു അല്‍താഫ്. പുഴയില്‍ കളിക്കുന്നതിനിടെ കൈയില്‍ നിന്ന് പോയ ഫുട്ബോള്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെ നീന്തല്‍ വശമില്ലാത്ത അല്‍താഫ് കയത്തിലകപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുഴയില്‍ നിന്ന് പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.