National
കാണാതായ മകളെ അന്വേഷിക്കാന്‍ ജീപ്പിന് ഡീസല്‍ അടിച്ചുനല്‍കാന്‍ വയോധികയോട് യു പി പോലീസ്

ലക്‌നോ | ബന്ധു ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോയ മകളെ അന്വേഷിക്കാന്‍ ജീപ്പില്‍ ഡീസല്‍ അടിച്ചുനല്‍കണമെന്ന് അംഗപരിമിതയായ മാതാവിനോട് ഉത്തര്‍ പ്രദേശ് പോലീസ്. ഡീസലിനായി 15,000ഓളം രൂപ ഇവര്‍ പോലീസിന് കൈമാറുകയും ചെയ്തു. എന്നിട്ടും നടപടിയെടുക്കാതെ വന്നപ്പോള്‍ ഇവര്‍ കാണ്‍പൂര്‍ ജില്ലോ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.
ഗുഡിയ എന്ന പേരുള്ള വയോധിക ക്രച്ചസിലാണ് പോലീസ് മേധാവിയെ തന്റെ പരാതി അറിയിക്കാനെത്തിയത്. വിധവയായ ഇവരുടെ മകളെ ബന്ധു തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സഹായിക്കാന്‍ ഒരുക്കമായിരുന്നില്ല പോലീസെന്നും ഇവര്‍ പരാതിപ്പെട്ടു.
മകള്‍ തെറ്റുകാരിയാണെന്ന് ജാതിയടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങളും പോലീസ് നടത്തി. ഡീസല്‍ അടിച്ചുനല്‍കുകയല്ലാതെ മറ്റൊരു കൈക്കൂലിയും നല്‍കിയില്ല. മൂന്ന്- നാല് ട്രിപ്പുകള്‍ക്കാണ് ഡീസലിന് പണം നല്‍കിയതെന്നും അവര്‍ പറഞ്ഞു.