Gulf
റിപബ്ലിക് ദിനം: ഐ സി എഫ് സെമിനാര്‍ 29ന്

അബൂദബി | ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐ സി എഫ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജി സി സി തലത്തില്‍ മാറുന്ന ഇന്ത്യ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാര്‍ ജനുവരി 29 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സൂം പ്ലാറ്റ്ഫോമില്‍ നടക്കും. ദുര്‍ബലമാകുന്ന ഫെഡറലിസം എന്ന വിഷയത്തില്‍ നടക്കുന്ന യു എ ഇ സെമിനാര്‍ കേരള കാര്‍ഷിക വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറു സാദാത് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. പ്രമുഖ പത്ര പ്രവര്‍ത്തകനും കോളമിസ്റ്റുമായ കാസിം വി ഇരിക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ സി എഫ് ജി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് പ്രസംഗിക്കും. യു എ ഇ യിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും.
—
---- facebook comment plugin here -----