ബോട്ടിന്റെ എന്‍ജിന്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഭീമന്‍ വെള്ള സ്രാവ്

Posted on: January 27, 2021 4:47 pm | Last updated: January 27, 2021 at 4:47 pm

ഫ്‌ളോറിഡ | മത്സ്യബന്ധന ബോട്ടിനെ ഭീമന്‍ വെള്ള സ്രാവ് ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്‌ളോറിഡയിലെ ടാംപ ഉള്‍ക്കടലിലാണ് സംഭവം. ബോട്ടിലുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ എടുത്തത്.

ബോട്ടിന് സമീപമെത്തിയ സ്രാവ് മോട്ടോര്‍ കടിച്ചെടുക്കാന്‍ ശ്രമിച്ചു. സ്രാവിന്റെ ആക്രമണത്തില്‍ ബോട്ട് ആടിയുലഞ്ഞു. പലതവണ മോട്ടോറില്‍ ഇടിച്ച ശേഷം സ്രാവ് പിന്‍മാറുകയായിരുന്നു.

ശ്വാസം നിലച്ചുപോകുന്ന അവസരമായിരുന്നുവെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. സ്രാവുകളെ പ്രതീക്ഷിച്ചിരുന്നെങ്കിലും 14 മുതല്‍ 16 അടി വരെയുള്ള വെള്ള സ്രാവ് ബോട്ടിനടുത്തെത്തിയത് പരിഭ്രാന്തിയുണ്ടിക്കിയെന്നും ഇവര്‍ പറഞ്ഞു. വീഡിയോ കാണാം: