Connect with us

National

ശശികല ഇന്ന് ജയില്‍ മോചിതയാകും; വന്‍ സ്വീകരണത്തിന് ഒരുങ്ങി അനുയായികള്‍

Published

|

Last Updated

ചെന്നൈ | അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിന് ശിക്ഷിച്ച ശശികലയുടെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന ഉത്തരവ് ആശുപത്രിയില്‍ കഴിയുന്ന ശശികലക്ക് കൈമാറും. നാല് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷമാണ് മോചനം. കൊവിഡ് മുക്തയായ ശേഷം അടുത്താഴ്ചയോടെ ചെന്നൈയിലേക്ക് മടങ്ങാനാണ് പദ്ധതി.

ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് അനുയായികള്‍ വന്‍ സ്വീകരണമാണ് നല്‍കുകയെന്നാണറിയുന്നത്. ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയും ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം.