Connect with us

Kerala

സോളാര്‍; സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികള്‍ സി ബി ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടി മാത്രമാണിത്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി ബി ഐക്ക് കൈമാറിയതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും.

ജസ്റ്റിസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി ബി ഐക്ക് വിട്ടിരിക്കുകയാണ്. ഇതൊന്നും ഇവിടെ ചെലവാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.