Connect with us

Kerala

നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ശ്രീനിവാസനെയാണ് തമിഴ്‌നാട് തിരുപ്പൂരിലെ തുണിമില്ലില്‍ നിന്ന് പോലീസ് പിടികൂടിയത്. ശ്രീനിവാസനൊപ്പം തടവുചാടിയ വീരണകാവ് സ്വദേശി രാജേഷ് കുമാറിനായി തിരച്ചില്‍ നടന്നുവരികയാണ്.

2020 ഡിസംബര്‍ 23 നാണ് ജയില്‍വളപ്പിലെ കൃഷിപ്പണിക്കായി പുറത്തിറങ്ങിയതിനിടെ ഇരുവരും രക്ഷപ്പെട്ടത്. 1999 ല്‍ പാലക്കാട് മലമ്പുഴയില്‍ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീനിവാസന്‍. തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്.

Latest