Connect with us

International

കൈക്കൂലി: സാംസങ് വൈസ് ചെയര്‍മാന് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ

Published

|

Last Updated

സിയോള്‍ | കൈക്കൂലി കേസില്‍ ആഗോള വ്യവസായ സ്ഥാപനമായ സാംസങിന്റെ വൈസ് ചെയര്‍മാന്‍ ജയ് വൈ ലീയക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ. 52 കാരനായ ലീ , മുന്‍ പ്രസിഡന്റ് പാര്‍ക്ക് ജിയുന്‍-ഹെയുടെ ഒരു സഹായിക്ക് കൈക്കൂലി നല്‍കിയതിനാണ് ദക്ഷിണ കൊറിയന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്

കേസില്‍ ലീയെ കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും അപ്പീല്‍ കോടതി ശിക്ഷ തടയുകയായിരുന്നു. കോടതി വിധി വന്നതോടെ സാംസങ് ഇലക്ട്രോണിക്‌സിലെ സുപ്രധാന ചുമതലകളില്‍ നിന്നും ലീയെ മാറ്റിനിര്‍ത്തും.

വിധിക്കെതിരെ ലീ ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നും , എന്നാല്‍ സുപ്രീം കോടതി ഇതിനകം വിധി പ്രസ്താവിച്ചതിനാല്‍, ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം