Connect with us

Kerala

കിഫ്ബി: സി എ ജി റിപ്പോര്‍ട്ട് നിയമസഭക്ക് മുമ്പാകെ വെച്ചു

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ വിവാദ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍വെച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ ധനമന്ത്രിക്കുള്ള വിയോജിപ്പ് അടങ്ങിയ പ്രസ്താവനയോടെയാണ് തോമസ് ഐസക് സഭയുടെ മേശപ്പുറത്ത് വെച്ചത്. കടമെടുക്ക് കാര്യത്തില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളിയുള്ള സി എ ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നേരത്തെ പുറത്തായിരുന്നു. മസാലാബോണ്ട് നിയമവിരുദ്ധമാണെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭയുടെ അനുമതിയില്ലാതെയാണ് കടമെടുത്തതത്. കേന്ദ്ര അധികാരത്തില്‍ സംസ്ഥാനം കടന്നുകയറി. ആകസ്മിക കടമെടുപ്പെന്ന സര്‍ക്കാര്‍ വാദം ആശ്ചര്യകരം. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ സംസ്ഥാനം മറികടന്നെന്നും സി എ ജി പറയുന്നു.

എന്നാല്‍ ധനകാര്യ ഓഡിറ്റ് ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി എ ജി ഗുരുതര ലംഘനം നടത്തിയെന്ന് ഐസക് നടത്തിയ പ്രസ്താവന റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് മിനുട്ട്‌സ് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കണം. സംസ്ഥാനത്തിന്റെ അഭിപ്രായം തേടണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നും സി എ ജി ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തക എന്നത് മാത്രമാണ് ഈ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനുള്ളതെന്നും ഐസക് സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നു.

 

 

Latest