ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ താത്കാലികമായി സ്‌റ്റേ ചെയ്ത സുപ്രീം കോടതി നടപടിയില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ യോഗം ചേരും. നാളെ സിംഗുവിലാണ് കര്‍ഷക സംഘടനകളുടെ യോഗം.
സുപ്രീം കോടതി രൂപവത്കരിക്കുന്ന സമിതിക്കു മുമ്പില്‍ ഹാജരാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
സമര ഭൂമിയില്‍ നിന്ന് പിന്തിരിഞ്ഞുപോകില്ല. വേനല്‍ കാലത്തും സമരം തുടരുന്നതിന് സമര സ്ഥലത്ത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും രാകേഷ് പറഞ്ഞു.