Connect with us

Alappuzha

യു ഡി എഫ് പിന്തുണ വേണ്ട; ചെന്നിത്തലയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സി പി എം

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയിലെ ചെന്നിത്തല- തൃപ്പെരുന്തറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സി പി എം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. യു ഡി എഫ് പിന്തുണയോടെയാണ് ഇവിടെ സി പി എം അധികാരത്തിലേറിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബി ജെ പി അധികാരത്തിലേറുന്നത് ഒഴിവാക്കാനായിരുന്നു ഇരുവരും ഒന്നിച്ചത്.

സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. അടുത്ത ദിവസം തന്നെ പ്രസിഡന്റ് സ്ഥാനം സി പി എം രാജിവെക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യു ഡി എഫ് പിന്തുണയോടെ എല്‍ ഡി എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായത്.

ഇവിടെ പ്രസിഡന്റുപദവി പട്ടികജാതി വനിതാ സംവരണമാണ്. ആറ് സീറ്റുള്ള യു ഡി എഫിന് പട്ടികജാതി വനിതയില്ല. അതിനാല്‍ അവര്‍ക്കു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. പതിനെട്ടംഗ പഞ്ചായത്തില്‍ എന്‍ ഡി എയ്ക്ക് ആറും എല്‍ ഡി എഫിന് അഞ്ചും സീറ്റാണുള്ളത്.

Latest