നിയമസഭാ സമ്മേളനം ആരംഭിച്ചു; നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

Posted on: January 8, 2021 9:20 am | Last updated: January 8, 2021 at 4:15 pm

തിരുവനന്തപുരം | പതിനാലാം നിയമസഭയുടെ അവസാന സമ്മേളന നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിരവധി വെല്ലുവിളികളെ നേരിട്ടതായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗം നടക്കുന്നതിനിടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യങ്ങളുയര്‍ന്നു.

തന്നെ ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും പ്രസംഗം തടസ്സപ്പെടുത്തരുതെന്നും പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.