ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്‍ നടക്കും. കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്‍ നടക്കും. മൂന്നാംഘട്ട ഡ്രൈ റണ്‍ ആണ് ഇന്ന് നടക്കുക. ഹരിയാന, യു പി, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേത് ഒഴികെ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ഡ്രൈ റണ്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. നേരത്തെ ഡ്രൈ റണ്‍ നടത്തിയിരുന്നതിനാലാണ് ഹരിയാനയെയും യു പിയെയും അരുണാചല്‍ പ്രദേശിനെയും ഒഴിവാക്കിയത്.
ആദ്യ ഘട്ട വിതരണത്തിനുള്ള വാക്‌സിന്‍ ഇന്നലെ രാത്രിയോടെ തന്നെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ജനുവരി 13 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.