Connect with us

Kerala

അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനമെടുത്ത് വിദ്യാഭ്യാസ വകുപ്പ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് ഫേസ് ഷീല്‍ഡ് നല്‍കുക.

ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഷീല്‍ഡ് വാങ്ങുന്നതിനായി സ്‌കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം.