ആലപ്പുഴ | ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടോറസ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോട്ടയം പള്ളം നെടുമ്പറമ്പില്‍ സജീവ് (54) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന സജീവിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്താണ് അപകടമുണ്ടായത്.
ആക്രി സാധനങ്ങളുമായി മുന്നില്‍ പോയിരുന്ന മിനിലോറിയിലെ ടാര്‍പോളിന്‍ പറന്ന് ഓട്ടോയുടെ മുകളില്‍ വീണതാണ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ലോറിയുടെ അടിയില്‍ പെട്ട സജീവിനെയും ലീലാമ്മയെയും പുറത്തെടുത്തത്.