Connect with us

National

നിര്‍ബന്ധിത മത പരിവര്‍ത്തനം; നിയമത്തിന്റെ സാധുത സുപ്രീം കോടതി പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമങ്ങളുടെ സാധുത സുപ്രീം കോടതി പരിശോധിക്കും. വിഷയത്തില്‍ ഇരു സര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനും പരമോന്നത കോടതി നോട്ടീസയച്ചു. നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നിയമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതി ഈ തീരുമാനമെടുത്തത്. മതേതരത്വം, തുല്യത, വിവേചന രാഹിത്യം എന്നിവയുടെ ലംഘിക്കുന്നതാണെന്നതിനാല്‍ നിയമം റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്‌റ്റേ വേണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളി.

വിവാഹത്തിന് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ളതാണ് 2018ല്‍ ഉത്തരാഖണ്ഡ് കൊണ്ടുവന്ന മത സ്വാതന്ത്ര്യ ആക്ടും ഉത്തര്‍ പ്രദേശിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020ഉം.

Latest