Science
കാലങ്ങളോളം ശാസ്ത്രജ്ഞരെ കുഴക്കിയ പ്രശ്‌നത്തിന് പരിഹാരം; ഇനി മുതല്‍ വെള്ളം വേഗം ശുദ്ധീകരിക്കാം

വാഷിംഗ്ടണ്‍ | ചെലവ് കുറഞ്ഞ രീതിയില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള അതിപ്രധാന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍. പതിറ്റാണ്ടുകളോളം ശാസ്ത്രജ്ഞരെ കുഴക്കിയ സങ്കീര്‍ണ പ്രശ്‌നത്തിന് പരിഹാരം കണ്ടതോടെയാണിത്. ടെക്‌സസ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
നാനോസ്‌കെയില്‍ ഡിസാലിനേഷന്‍ മെംബ്രേന്‍ എന്ന രീതിയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചത്. മെംബ്രേനുകളിലൂടെ ശുദ്ധമായ വെള്ളം ഉത്പാദിപ്പിക്കുന്നതിന് ഏകീകൃത സാന്ദ്രത ആവശ്യമാണ്. ഡിസാലിനേഷന്‍ മെംബ്രേനുകളാണ് കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പും രാസപദാര്‍ഥങ്ങളും ഒഴിവാക്കുന്നത്.
പൊതുജനാരോഗ്യത്തിന് ഈ പ്രക്രിയ അനിവാര്യമാണ്. ഉപ്പുകലര്‍ന്ന വെള്ളം ശക്തമായി കടത്തിവിട്ട് മറ്റൊരു വശത്തിലൂടെ ശുദ്ധമായ വെള്ളം വരുന്ന പ്രക്രിയയാണിത്. പക്ഷേ ഇതിനിടയില്‍ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളുമുണ്ട്.
ലോകത്ത് റിവേഴ്‌സ് ഓസ്‌മോസിസ് മെംബ്രേനുകളാണ് പൊതുവെ കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നത്. നാനോ സ്‌കെയില്‍ മെംബ്രേനുകള്‍ വഴി 30 മുതല്‍ 40 വരെ കൂടുതല്‍ കാര്യക്ഷമത കാണിക്കുന്നുണ്ട്. കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ വെള്ളം ശുദ്ധീകരിക്കാന്‍ സാധിക്കും. ഇതിലൂടെ കുറഞ്ഞ ചെലവില്‍ വീടുകളിലും മറ്റും ശുദ്ധമായ വെള്ളം ലഭിക്കും.